ബംഗളൂരു: ബംഗളൂരുവില്‍ വനിതാ പൊലീസ് സൂപ്രണ്ടിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്‍പത്തിയൊന്‍പതുകാരിയായ ശോഭാ കാടവ്കര്‍ ആണ് മരിച്ചത്. ജെപി നഗര്‍ ഫിഫ്ത് ഫേസില്‍ താമസിക്കുന്ന ശോഭയെ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. സുരക്ഷാ ജീവനക്കാരാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്.

അടുത്തിടെയാണ് ശോഭയ്ക്ക് എസ്പിയായി പ്രമോഷന്‍ ലഭിച്ചത്. നേരത്തെ സിറ്റി സ്‌പെഷല്‍ ബ്രാഞ്ചില്‍ ആയിരുന്ന അവരെ പ്രമോഷനൊപ്പം ഹുബ്ലിയിലേക്കു സ്ഥലം മാറ്റിയിരുന്നു. ഹാസനില്‍ ആയിരുന്ന കുടുംബാംഗങ്ങള്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെ വിളിച്ചു വിവരം പറയുകയായിരുന്നു. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നു സംശയിക്കുന്നു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക