ഡേവിഡ് ബെക്കാമിന്റെ (David Beckham)മൂത്ത മകന്‍ ബ്രൂക്ലിന്‍ ബെക്കാം (Brooklyn Beckham) വിവാഹിതനായി. ശനിയാഴ്ച്ച മിയാമിയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഡേവിഡ് ബെക്കാമിന്റെയും ഭാര്യ വിക്ടോറിയ ബെക്കാമിന്റേയും (Victoria Beckham) മൂത്തമകനാണ് മോഡലും ഷെഫുമായ ബ്രൂക്ലന്‍. നടി നിക്കോള പെല്‍ട്സ് ആണ് ബ്രൂക്ലിന്റെ ഭാര്യ. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയം കഴിഞ്ഞതായി ഇരുവരും സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു.

‘ട്രാന്‍സ്ഫോമേര്‍സ്: ഏജ് ഓഫ് എക്സിങ്ഷന്‍’ ചിത്രത്തിലൂടെ ശ്രദ്ധേയയാണ് നിക്കോള പെല്‍ട്സ്. 2020 ജുലൈ 11 നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. മിയാമില്‍ കടലിനോട് ചേര്‍ന്നായിരുന്നു വിവാഹ വേദിയെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഢംബരപൂര്‍ണമായി നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങളൊന്നും പുറത്തു വന്നിട്ടില്ല. മിയാമിയില്‍ കടലിനോട് ചേര്‍ന്ന് നിക്കോളയുടെ പിതാവ് നെല്‍സണ്‍ പെല്‍ട്സിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവില്‍ വെച്ചായിരുന്നു വിവാഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രമുഖ ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ വാലന്റിനോയുടെ വസ്ത്രമാണ് നിക്കോള വിവാഹ ദിവസം ധരിച്ചത്. ഡേവിഡ് ബെക്കാമിന്റെ മൂത്ത മകനായ ബ്രൂക്ലിന് 23 വയസ്സാണ് പ്രായം. വധു നിക്കോളയ്ക്ക് 27 വയസ്സുമാണ് പ്രായം. ബ്രൂക്ലിന്റെ ഇളയ സഹോദരി പത്തു വയസ്സുകാരി ഹാര്‍പര്‍ ബെക്കാമായിരുന്നു ബ്രയ്ഡ്സ് മെയ്ഡായി എത്തിയത്. സഹോദരന്‍ പതിനേഴു വയസ്സുള്ള ക്രൂസ് ബ്രൂക്ലിനൊപ്പം ബെസ്റ്റ് മാനായും ചേര്‍ന്നു നിന്നു.

ജൂത വംശജയാണ് നിക്കോള പെല്‍ട്സ്. ഡേവിഡ് ബെക്കാമിന്റെ മുത്തച്ഛനും ജൂത വംശജനാണ്. പരമ്ബരാഗത ജൂത ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ബന്ധുക്കള്‍ക്ക് പുറമേ, ഏതാനും സെലിബ്രിറ്റികളും വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. നടി ഇവാ ലോംഗോറിയ, വിക്ടോറിയ ബെക്കാമിന്റെ സംഗീത ബാന്‍ഡായിരുന്ന സ്പൈസ് ഗേള്‍സ് അംഗം മെല്‍ സി, ടെന്നീസ് താരം സെറീന വില്യംസ് എന്നിവരും വിവാഹത്തില്‍ അതിഥികളായെത്തി. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക