അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ഭീഷ്മപർവ്വം മലയാള സിനിമാ ചരിത്രത്തിലെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഇതിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിൾ അപ്പൻ എന്ന കഥാപാത്രം കുടുംബാംഗങ്ങളും ഒത്ത് ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ പറയുന്ന ചാമ്പിക്കോ എന്ന ഡയലോഗിന് ചുവടുപിടിച്ച് സമൂഹത്തിലെ വിവിധ തുറകളിലുള്ള ആളുകൾ ഇത്തരത്തിലുള്ള ഗ്രൂപ്പ് ഫോട്ടോ വീഡിയോ അനുകരിക്കുന്നുണ്ട്.

ഈ ട്രെൻഡ് കൂട്ടുപിടിച്ച് ഏറ്റവും പുതുതായി പുറത്തിറങ്ങിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിന് വാഹനങ്ങൾ ഉപയോഗിച്ചുള്ള ഒരു വീഡിയോയാണ്. സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പുതുതായി വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഈ വീഡിയോയിൽ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ഇവിടെ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക