രമേഷ് പിഷാരടി നായകനായി എത്തുന്ന ചിത്രമാണ് ‘നോ വേ ഔട്ട്’. നിധിന്‍ ദേവീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധിന്‍ ദേവീദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ‘നോ വേ ഔട്ട്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ‘നോ വേ ഔട്ട്’ ഏപ്രില്‍ 22ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതാണ്. ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം വര്‍ഗീസ് ഡേവിഡ്. ഒരു കുരുക്കില്‍ നിന്ന് പുറത്തുകടക്കാന്‍ രമേഷ് പിഷാരടി നടത്തുന്ന വേറിട്ട ശ്രമങ്ങളുടെ അഭിനയപ്രകടനം ‘നോ വേ ഔട്ടി’ല്‍ കാണാമെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക