കോട്ടയം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ എം മാണിയുടെ (K M Mani) മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ച്‌ പാലാ എംഎല്‍എ മാണി സി കാപ്പന്‍ (Mani C Kappan MLA).

രാഷ്ട്രീയ എതിരാളികളോട് ഊഷ്മളമായ വ്യക്തിബന്ധവും, മാന്യതയും സഹിഷ്ണുതയും കാട്ടിയിരുന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു കെ എം മാണിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മാണി സി കാപ്പന്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാണി സി കാപ്പന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

നിയമസഭയിലെ എന്‍റെ മുന്‍ഗാമിയും, ദീര്‍ഘകാലം എംഎല്‍എയും മന്ത്രിയുമായുള്ള തന്റെ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന രാഷ്ട്രീയ ഭൂപടത്തില്‍ പാലായ്ക്ക് തനതായ ഇടം നേടിക്കൊടുത്ത ജന നേതാവുമായിരുന്ന കെ എം മാണി സാറിനെ അദ്ദേഹത്തിന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിക്കുന്നു. രാഷ്ട്രീയ എതിരാളികളോട് ഊഷ്മളമായ വ്യക്തിബന്ധവും, മാന്യതയും സഹിഷ്ണുതയും കാട്ടിയിരുന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം എന്നത് എന്‍റെ നേരിട്ടുള്ള അനുഭവമാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് പ്രാര്‍ത്ഥനകളോടെ നിത്യശാന്തി നേരുന്നു.
മാണി സി കാപ്പന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക