കോഴിക്കോട്: കൊയിലാണ്ടിയില്‍ (Koyilandy) യുവാവും യുവതിയും ട്രെയിന്‍ (Train ) തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന നിഗമനവുമായി പോലീസ് (Police). കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്.
ഷിജിയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് കഴിഞ്ഞ മാസം നല്‍കിയ പരാതിയില്‍ പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഫെബ്രുവരി 22 ന് ലഭിച്ച പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ച പോലീസിന് റിനീഷും ഷിജിയും പ്രണയത്തിലാണെന്നും ഒളിച്ചോടിയതായും വിവരം ലഭിച്ചിരുന്നു. ഇരുവരും നാട്ടിലെത്തുന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
റിനീഷ് കരസേനയില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. ഇയാള്‍ക്ക് ഒരു മകളുണ്ട്. വീട്ടമ്മയായിരുന്ന ഷിജിക്കു൦ ഭര്‍ത്താവിനും ഒരു മകനുണ്ട്.