ബെംഗളൂരു: ഉഡുപ്പിയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഉദയംപേരൂര്‍ ചിറമേല്‍ സ്വദേശി ആന്റണി ഷിനോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ രണ്ട്‍ പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം മൂന്നായി.

കോട്ടയം കുഴിമറ്റം ചെപ്പാട്ടുപറമ്ബില്‍ അമല്‍ സി അനില്‍, പാമ്ബാടി വെള്ളൂ‌ര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഉച്ചയോടെ സെന്റ് മേരീസ് ഐലന്‍ഡിലെ ബീച്ചില്‍ വെച്ചായിരുന്നു അപകടം. കര്‍ണാടകയിലേക്ക് ഇന്നലെ വിനോദയാത്രയ്ക്കായി എത്തിയ സംഘത്തിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. ബീച്ചിലൂടെ നടക്കുന്നതിനിടെ ശക്തമായ തിരയെത്തുകയും മൂവരും തിരയില്‍പ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ വൈകിട്ടാണ് മംഗളം കോളേജിലെ അവസാന വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ സംഘം വിനോദ യാത്രക്കായി തിരിച്ചത്. അലന്‍, അമല്‍ എന്നിവരെ ഉടന്‍ തന്നെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു മൃതദേഹങ്ങള്‍ മണിപ്പാല്‍ കിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക