ലൈംഗിക കേളികള്‍ക്ക് കുപ്രസിദ്ധമായ ഓണ്‍ലി ഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ കാശുവാരി താരമായി മാറിയ സിംഗപ്പൂര്‍ യുവാവ് കുടുങ്ങി. ഓണ്‍ലി ഫാന്‍സിലൂടെ ലോകപ്രശസ്തനായി മാറിയ ടൈറ്റസ് ലോ എന്ന യുവാവിനെയാണ് സിംഗപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സിംഗപ്പൂരിലെ ഏറ്റവും സെക്‌സിയായ ചെറുപ്പക്കാരന്‍ എന്ന് ഓണ്‍ലിഫാന്‍സ് ആരാധകര്‍ വിശേഷിപ്പിക്കുന്ന ടൈറ്റസിനെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി സ്വന്തം നഗ്‌നദൃശ്യങ്ങള്‍ പങ്കുവെച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

21 മാസം ജയില്‍ ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. താന്‍ കുറ്റമൊന്നും ചെയ്തില്ലെന്ന് ടൈറ്റസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സിംഗപ്പൂര്‍ നിയമപ്രകാരം ഇയാള്‍ക്ക് രക്ഷപ്പെടാനാവില്ലെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

22-കാരനായ ടൈറ്റസ് ലോ 2021 ഏപ്രില്‍ മുതലുള്ള കാലത്താണ് ഓണ്‍ലി ഫാന്‍സ് വഴി തന്റെ നഗ്‌നദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. സബ്‌സ്‌ക്രിപ്ഷനിലൂടെ പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ഇയാള്‍ ഈ കാലയളവില്‍ വന്‍തുക സമ്ബാദിച്ചതായി പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ഷര്‍ട്ടിടാത്ത ചിത്രം ഓണ്‍ലി ഫാന്‍സിലൂടെ പങ്കുവെച്ചാണ് ഇയാള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ശ്രദ്ധിക്കപ്പെട്ടത്.

അധികം വൈകാതെ, ടൈറ്റസ് തന്റെ ലിംഗപ്രദര്‍ശനം തുടങ്ങി. നഗ്‌ന ചിത്രങ്ങള്‍ ഇയാള്‍ നിരന്തരം പോസ്റ്റ് ചെയ്തു. ഒപ്പം, ലൈംഗികകേളികളുടെ വീഡിയോ ദൃശ്യങ്ങളും ഷെയര്‍ ചെയ്തു. അതിനിടയില്‍, രണ്ടായിരം പേര്‍ പണംമുടക്കി ഇയാളുടെ ഫാന്‍സായി മാറി. ഇയാളുടെ നഗ്‌നദൃശ്യങ്ങള്‍ കാണാന്‍ ഇവരോരുത്തരും 15 ഡോളര്‍ മുടക്കിയതോടെ ഈ ചെറുപ്പക്കാരന്‍ സമ്ബന്നനായി മാറി.

പ്രതിമാസം ടൈറ്റസ് 30 ലക്ഷം രൂപയോളം സമ്ബാദിച്ചു. ഓണ്‍ലി ഫാന്‍സ് വഴി കിട്ടിയ പണം ഉപയോഗിച്ച്‌ ടൈറ്റസ് ആഡംബര ജീവിതം നയിച്ചതായി കേസ് രേഖകളില്‍ പറയുന്നു. പുതുപുത്തന്‍ കാറും വിലകൂടിയ വസ്തുക്കളും വാങ്ങിക്കൂട്ടിയ ടൈറ്റസ് ഓണ്‍ലി ഫാന്‍സിലെ തന്റെ താരജീവിതം തുടരുന്നതിനിടെയാണ് ഇയാള്‍ക്ക് പണികിട്ടിയത്.

ടൈറ്റസിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ലഭിച്ച രഹസ്യവിവരപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. ടൈറ്റസ് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഓണ്‍ലി ഓന്‍സിനു വേണ്ടി പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തി. ഇയാള്‍ ഉപയോഗിച്ച ലാപ്ടാപ്പുകളും ക്യാമറകളും സ്മാര്‍ട്ട് ഫോണും പൊലീസ് പിടിച്ചെടുത്തു. ടൈറ്റസിന്റെ ഓണ്‍ലി ഫാന്‍സ് അക്കൗണ്ട് പൊലീസ് മരവിപ്പിക്കുകയും ചെയ്തു.

എന്നാല്‍, പൊലീസിനോട് നിസ്സഹകരിച്ച ഇയാള്‍ മറ്റൊരു ഫോണിലൂടെ തന്റെ പാസ് വേഡ് മാറ്റുകയും പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റിലായത്. ഐടി നിയമങ്ങള്‍ പ്രകാരമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. വന്‍തുക ജാമ്യത്തിന് പുറത്തിറങ്ങിയെങ്കിലും വിവിധ കുറ്റങ്ങള്‍ പ്രകാരം ഇയാള്‍ക്ക് ജയിലില്‍ പോവേണ്ടിവരുന്ന സാഹചര്യമാണ്.

അതിനിടെ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ബ്രിട്ടനിലെ ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറഞ്ഞു. സിംഗപ്പൂരില്‍നിന്നും പുറത്തുകടന്ന് ലണ്ടനിലോ ലോസ് ആഞ്ചലസിലോ ചെന്ന് ശിഷ്ടകാലം ജീവിക്കാനാണ് തന്റെ പദ്ധതിയെന്നും ഓണ്‍ലി ഫാന്‍സ് ജീവിതം താന്‍ ഉപേക്ഷിക്കില്ലെന്നും ടൈറ്റസ് പറയുന്നു. എന്നാല്‍, ഇതത്ര എളുപ്പമല്ലെന്നും ജയില്‍വാസം അനുഭവിക്കാതെ ഇയാള്‍ക്ക് പുറത്തുകടക്കാനാവില്ലെന്നും സിംഗപ്പൂരിലെ നിയമവിദഗ്ധര്‍ സൂചിപ്പിക്കുന്നു.

ആറു വര്‍ഷം മുമ്ബാണ് ഒണ്‍ലി ഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സ്ഥാപിതമായത്. വളരെ പെട്ടെന്ന് ഇത് ആഗോള പ്രസിദ്ധിയാര്‍ജ്ജിച്ചു. സെക്സ് വര്‍ക്കര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍മാരും സെലിബ്രിറ്റികളും എല്ലാം ആരാധകരുമായി കണക്റ്റ് ചെയ്യാന്‍ പ്രയോജനപ്പെടുത്തുന്ന പ്ലാറ്റ് ഫോം ആയി ഇത് മാറി.

2016 നവംബറില്‍ ബ്രിട്ടീഷ് സംരംഭകനായ ടിം സ്റ്റോക്ക്ലിയാണ് ഒണ്‍ലി ഫാന്‍സ് എന്ന പേരില്‍, പേ വാള്‍ വഴി സുരക്ഷിതമാക്കപ്പെട്ട കണ്ടന്റ് ഷെയറിങ് പ്ലാറ്റ്‌ഫോം സ്ഥാപ്പിക്കുന്നത്. GlamGirls , Customs4U തുടങ്ങിയ അഡല്‍റ്റ് പെര്‍ഫോമന്‍സ് സൈറ്റുകള്‍ സ്ഥാപിച്ച ശേഷമാണ് ടിം ഒണ്‍ലിഫാന്‍സിലെത്തുന്നത്. ‘കിംഗ് ഓഫ് ഹോം മെയ്ഡ് പോണ്‍’ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലൈംഗിക തൊഴിലാളികളെ കൊവിഡ് ലോക്ക് ഡൗണുകള്‍ സാരമായി ബാധിച്ചിരുന്നു. ലോകമാകെ അടച്ചിട്ടതിനു പിന്നാലെ വന്ന സാമ്ബത്തിക മാന്ദ്യവും അവരുടെ വ്യാപാരം ഇടിയാന്‍ കാരണമായി. സ്ട്രിപ്പ് ക്ളബ്ബുകളും ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളും അനിശ്ചിതകാലത്തേക്ക് പൂട്ടിയിട്ടതോടെ ഈ തൊഴിലാളികള്‍ പലരും പട്ടിണിയിലായി. അങ്ങനെ ഉപജീവനം മുടങ്ങിയ അവസരത്തിലാണ്, വീണ്ടും സമ്ബാദിച്ചു തുടങ്ങുക എന്ന ലക്ഷ്യത്തോടെ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന പലരും കൂട്ടത്തോടെ ഒണ്‍ലിഫാന്‍സില്‍ കുടിയേറുന്നത്

അഡല്‍റ്റ് എന്റെര്‍റ്റൈനെര്‍മാരുടെ ലൈവ് പ്രദര്‍ശനങ്ങള്‍ പണം നല്‍കി സബ്സ്‌ക്രൈബ് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യം നല്‍കുന്ന ഒരു കണ്ടന്റ് അഗ്രഗേറ്റര്‍ വെബ്‌സൈറ്റ് ആയാണ് ഒണ്‍ലി ഫാന്‍സ് തുടങ്ങുന്നത്. കൊവിഡിന് ശേഷമാണ് ലോകമെങ്ങും ഇത് പ്രചാരം നേടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക