രാജ്യന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത റിമ കല്ലിങ്കലിനെതിരേ(Rima Kallingal )സൈബര്‍ അധിക്ഷേപം(Cyber Attack) തുടരുന്നതിനിടെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. (Ranjini Haridas) സജീവമായി സമൂഹമാധ്യമങ്ങളില്‍ രഞ്ജിനി ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.

‘എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ പറയാന്‍ ശ്രമിക്കുമ്ബോള്‍, നമ്മള്‍’, എന്ന കുറിപ്പിന് ഒപ്പമാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്ത്രിന് തഴെ അഭിപ്രായം രേപ്പെടിത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ഫോറത്തില്‍ മിനി സ്‌കര്‍ട്ട് ധരിച്ചെത്തിയ റിമ കല്ലിങ്കലിനെ വിമര്‍ശിച്ച്‌ നിരവധിപേര്‍ രംഗത്ത് എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? മാന്യമായി വസ്ത്രം ധരിച്ചുകൂടെ’ തുടങ്ങിയ കമന്റുകളാണ് റിമയുടെ വസ്ത്രധാരണത്തിന്റൈ സൈബറിടത്തില്‍ വിമര്‍ശനം നേരിടുന്നത്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നുമായിരുന്നു റിമ പറഞ്ഞു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവം നേരിടേണ്ടി വന്നാല്‍ അതുപറയാന്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമാിയ ഒരിടം ഉണ്ടായിരുന്നില്ല എന്നത് അവിശ്വസനീയമാണെന്ന് റിമ ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞത്. ഇന്റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയില്‍ ഞങ്ങള്‍ ഒരു ഐ.സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണിതെന്നും റിമ പറഞ്ഞു.

ഒരു സിനിമാ സെറ്റിന്റെ ചിത്രമെടുത്ത് നോക്കിയാല്‍ അതില്‍ ഒന്നോ രണ്ടോ സ്ത്രീകളേ കാണൂ. അതുകൊണ്ടാണ്, അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് വൈശാഖ ഇന്റേണല്‍ കമ്മിറ്റിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെങ്കില്‍പ്പോലും, ഐസി വേണമെന്ന് പറഞ്ഞ് ഡബ്ലുസിസി സമ്മര്‍ദ്ദം ചെലുത്തുന്നത്. അത് ഈ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വേണ്ടികൂടിയാണ്. തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നതിനെപ്പറ്റി കൃത്യമായി ക്ലാസെടുത്ത് എല്ലാ യൂണിയനുകളും അതിനുവേണ്ടി മുന്നിട്ടിറങ്ങുക തന്നെ വേണമെന്നും റിമ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക