മലയാളത്തിന്‍റെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍. നീല വെളിച്ചമാണ് റിമ അവസാനം അഭിനയിച്ച ചിത്രം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് റിമയുടെ അവധിക്കാല ചിത്രങ്ങളാണ്.

സിനിമ താരങ്ങളുടെ പ്രിയപ്പെട്ട അവധിക്കാല ഇടമായ മാലിദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്. കടലിന്റെ നീലിമയില്‍ അതീവ ഗ്ലാമറസയാണ് റിമ പ്രത്യക്ഷപ്പെടുന്നത്. റിമ കല്ലിങ്കല്‍ ചുവന്ന ബിക്കിനിയില്‍ വഞ്ചി തുഴയുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗ്ലാമറസ് ലുക്കിലുള്ള റിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറഞ്ഞു. വിഷ്ണു സന്തോഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നേരത്തെയും മാലിദ്വീപിലെ അവധിക്കാല ചിത്രങ്ങള്‍ റിമ പങ്കുവച്ചിരുന്നു.

നീല വെളിച്ചമായിരുന്നു റിമയുടെ അവസാനം അഭിനയിച്ച ചിത്രം. ആഷിക് അബുവാണ് ഇത് സംവിധാനം ചെയ്തത്. ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറായത്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക