കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലെ പുതിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. അടിയന്തര ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പൊലീസിന്റെ പരിശീലന പരിപാടിയില്‍ നിന്നുള്ള വീഡിയോയാണ് പേജില്‍ പങ്കുവച്ചിരിക്കുന്നത്. പൊലീസ് സുമോ സഡന്‍ ബ്രേക്കിടുന്നതും ഡ്രിഫ്ട് ചെയ്യുന്നതുമാണ് 18 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

https://www.facebook.com/keralapolice/videos/675189673791905/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രത്യേക പരിശീലനം നേടിയ ഡ്രൈവര്‍മാരാണ് വാഹനം ഓടിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ നിരവധി പേര്‍ കമന്റുകളും ട്രോളുകളുമായി എത്തിയിട്ടുണ്ട്. എന്നാല്‍,​ കമന്റുകള്‍ക്ക് മറുപടി നല്‍കുന്ന പൊലീസുദ്യോഗസ്ഥര്‍ ഇത്തവണ പതിവ് തെറ്റിച്ചിട്ടുണ്ട്. ഒരു കമന്റിന് പോലും മറുപടി നല്‍കാത്തതും പേജില്‍ ചര്‍ച്ചയാകുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക