അബുദാബി: അമ്മായി അമ്മയെ തള്ളിയിട്ടു കൊലപ്പെടുത്തിയ കോട്ടയംകാരി ഷജനയെ സഞ്ജു മുഹമ്മദ് വിവാഹം കഴിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. അബുദാബിയിലെ ഗയാത്തി അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനാണ് സഞ്ജു മുഹമ്മദ്. വിവാഹ സമയത്ത് സഞ്ജു അബുദാബിയിലും ഷജന കോട്ടയത്തുമായിരുന്നു. ഫെബ്രുവരി 15-ന് ഭാര്യയെയും മാതാവിനെയും സന്ദര്‍ശകവിസയില്‍ അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു. അബുദാബിയില്‍ എത്തിയതിനു ശേഷമായിരുന്നു സഞ്ജു ഭാര്യയെ ആദ്യമായി കണ്ടത്.കോട്ടയം പൊന്‍കുന്നം സ്വദേശിനിയാണ് ഷജന.

ആലുവ കുറ്റിക്കാട്ടുകര സ്വദേശിനിയായ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. വഴക്കിനിടെ അടിയേറ്റതാണ് റൂബിയുടെ മരണകാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകന്റെ ഭാര്യയായ ഷജനയെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു. അബുദാബിയിലെ ഗയാത്തിയില്‍ തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം. രണ്ടു ദിവസമായി റൂബിയും ഷജ്നയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വഴക്കിനെതുടര്‍ന്നുള്ള വാക്കുതര്‍ക്കത്തിനിടെ ഭര്‍തൃമാതാവിനെ ഷജന പിടിച്ചുതള്ളുകയും ഭിത്തിയില്‍ തലയിടിച്ചുവീണ് ഉടന്‍ മരിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടന്നുവരികയാണ്. സംഭവത്തില്‍ അബുദാബി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക