മേത്തല: സ്കൂളില്‍നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. മേത്തല എടമുക്ക് മുജാഹിദ് പള്ളിക്ക് സമീപം കൊല്ലിയില്‍ നസീറിന്‍റെ മകള്‍ ഫാത്തിമയാണ് (15) മരിച്ചത്. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം കോട്ടയം കടുത്തുരുത്തി മാംഗോ മെഡോസ് പാര്‍ക്ക് കാണാന്‍ എത്തിയതായിരുന്നു.

കൊടുങ്ങല്ലൂര്‍ ഓറ എഡിഫൈ ഗ്ലോബല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: ജെസീന. സഹോദരങ്ങള്‍: നിയാല, ലാമിയ. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക