കൊച്ചി: ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. എടയാറിലെ പെയിന്റ് നിര്‍മാണ കമ്ബനിയിലെ രഹസ്യഭൂഗ‍‍ര്‍ഭ അറയില്‍ നിന്ന് 8000 ലിറ്ററിലേറെ സ്പിരിറ്റ് പിടിയില്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍റ് കമ്ബനിയില്‍ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. ഈ കമ്ബനി കേന്ദ്രീകരിച്ച സ്പിരിറ്റ് വില്‍പ്പന നടക്കുന്നുവന്ന രഹസ്യവിവരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കെയാണ് ആലുവ ദേശീയപാതയില്‍ ഇന്നലെ രാത്രി രണ്ട് പേര്‍ സ്പിരിറ്റുമായി പിടിയിലാവുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എടയാറിലെ കമ്ബനിയില്‍ നിന്നാണ് ഈ സ്പിരിറ്റ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കി. തുടര്‍ന്ന് പ്രതികളെയും കൊണ്ട് കമ്ബനിയിലെത്തുകയായിരന്നു. കമ്ബനിയുടെ മുറ്റത്ത് രഹസ്യ ഭൂഗര്‍ഭ അറയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രാജക്കാട് സ്വദേശി കുട്ടപ്പായി എന്ന ബൈജു, തൃക്കാക്കര സ്വദേശി സാംസണ്‍ എന്നിവരാണ് പിടിയിലായത്. ഏജന്‍റുമാരുടെ ബിസിനസ് പങ്കാളികളുമാണിവര്‍.

കുര്യന്‍ എന്നയാളാണ് കമ്ബനി ഉടമ. മധ്യകേരളത്തിലെ വിവിധ ഇടങ്ങളില്‍ മാസങ്ങളായി ഇവര്‍ സ്പിരിറ്റ് വില്‍പ്പന നടത്തിവരികയായിരുന്നു. കമ്ബനിയില്‍ രണ്ട് തൊഴിലാളികള്‍ മാത്രമാണുള്ളത്. പെയിന്‍റ് ബിസിനസ് എന്ന പേരില്‍ സ്പിരിറ്റ് കച്ചവടമാണ് ഇവിടെ പ്രധാനമായും നടന്നുവന്നതെന്നാണ് വിവരം. കുര്യന്‍ ഒളിവിലാണ്.ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക