ന്യൂഡല്‍ഹി: കേരളത്തില്‍ ബാങ്കുകള്‍ ഇപ്പോഴും തുടര്‍ന്നു വരുന്ന ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി. 10000 ലധികം നോട്ടീസ് ആണ് എല്ലാ ബാങ്കുകളും ചേര്‍ന്ന് അയച്ചിരിക്കുന്നതെന്നും എം പി ലോക്സഭയില്‍ പറഞ്ഞു.

മുവാറ്റുപുഴയില്‍ ഒരു പൈനാപ്പിള്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് ബാങ്കുകളുടെ പീഡനത്തെ തുടര്‍ന്നാണ്. കര്‍ഷകര്‍ക്കെതിരായ ഇത്തരം നടപടികള്‍ നിര്‍ത്തിവയ്പ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും എം പി കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വായ്പയെടുത്ത എല്ലാ കര്‍ഷര്‍ക്കും പലിശയും, കൂട്ടു പലിശയും ഒഴിവാക്കാന്‍ വേണ്ടുന്ന നടപടികള്‍ കൈക്കൊള്ളണം. വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് ആഗോളതലത്തിലും, സ്വദേശത്തുമുള്ള തൊഴില്‍ സാധ്യതകളുടെ പരിമിതി നിമിത്തം സമാനമായ സാഹചര്യം അഭിമുഖീകരിക്കേണ്ടിവരുന്നര്‍ക്കും പലിശയിളവ് അനുവദിക്കണം. എല്ലാ വായ്പകളും റീ ഷെഡ്യൂള്‍ ചെയ്ത് കാലാവധി ദീര്‍ഘിപ്പിച്ച്‌ നല്‍കണമെന്നും ഡീന്‍ കുര്യാക്കോസ് എം പി പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക