പ​റ​വൂ​ര്‍: ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന മാ​ര​ക മ​യ​ക്കു ​മരുന്നു​മാ​യി യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി. പറ​വൂ​ര്‍ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ​​പെ​ക്ട​റു​ടെ നേതൃ​ത്വ​ത്തി​ല്‍ പ​റ​വൂ​ര്‍, ആ​ല​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ പ​ടി​ഞ്ഞാ​റേ വെ​ളി​യ​ത്തു​നാ​ട് അ​ക്വ സി​റ്റി ആ​ല്‍​പെ​യ്ന്‍ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്റെ സ​മീ​പ​ത്തു​ നിന്നാണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന എം.​ഡി.​എം.​എ, ഹ​ഷീ​ഷ് ഓ​യി​ല്‍ എ​ന്നി​വ ആ​ഡം​ബ​ര കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന പെ​രു​മ്ബാ​വൂ​ര്‍ വ​ല്ലം ഉ​ള​വ​ങ്ങാ​ട് വീ​ട്ടി​ല്‍ ബി​ജു (43) എ​ന്ന​യാ​ളെ പി​ടി​കൂ​ടു​ക​യും തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ നെ​ടു​മ്ബാ​ശ്ശേ​രി​യി​ലെ ഫ്ലാ​റ്റി​ല്‍​നി​ന്ന്​ മാ​ള വ​ലി​യ​പ​റ​മ്ബ് പാ​റേ​പ്പ​റ​മ്ബി​ല്‍ ഷെ​ബി​ന്‍ ഷാ​ജ​ഹാ​ന്‍ (30 ), കൊ​ടു​ങ്ങ​ല്ലൂ​ര്‍ ചെ​ന്ത്രാ​പ്പി​ന്നി എ​റി​യാ​ട്ട് വീ​ട്ടി​ല്‍ സി​ന്ധു (38) എ​ന്നി​വ​രെ മ​യ​ക്കു​മ​രു​ന്ന്​ കൈ​മാ​റി​യ​തി​നും കൈ​വ​ശം വെ​ച്ച​തി​നും അ​റ​സ്റ്റ് ചെ​യ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടാ​ക്സി ഡ്രൈ​വ​റാ​യ ​ഷെ​ബി​ന്‍ ഷാ​ജ​ഹാ​ന്‍ ബം​ഗ​ളൂ​രു, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചാ​ണ് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ബൈ​ല്‍ ഫോ​ണ്‍, ബാ​ങ്ക് അ​ക്കൗ​ണ്ട്, ഗൂ​ഗി​ള്‍ പേ ​എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച്‌ തു​ട​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. നി​ജു​മോ​ന്‍, വി.​എം. ഹാ​രി​സ്, വി.​എ​സ്. ഹ​നീ​ഷ്, സി​ജി ഷാ​ബു, ബി​നു മാ​നു​വ​ല്‍, എം.​ടി. ശ്രീ​ജി​ത്ത്, പി.​യു. നീ​തു, കെ.​കെ. ക​ബീ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക