ചെന്നൈ: ആണ്‍കുട്ടികളുമായുള്ള സൗഹൃദത്തെ എതിര്‍ത്തതിന്റെ പേരില്‍ അമ്മയെ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് മകള്‍ കൊലപ്പെടുത്തി. തൂത്തുക്കുടി നഗരസഭയിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയായ വണ്ണാര്‍ രണ്ടാം തെരുവില്‍ മാടസാമിയുടെ ഭാര്യ മുനിയലക്ഷ്മിയാണ്(42) കൊല്ലപ്പെട്ടത്. കേസില്‍ മകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി.

കുടുംബ വഴക്കിനെ തുടര്‍ന്ന് മുനിയ ലക്ഷ്മി മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. 17കാരിയായ മകളും ആണ്‍സുഹൃത്തുക്കളായ മുല്ലക്കാട് രാജീവ് നഗര്‍ സ്വദേശി കണ്ണന്‍ (20), മുത്തയ്യപുരം ടോപ് സ്ട്രീറ്റില്‍ തങ്കകുമാര്‍ (22) എന്നിവരുമാണ് പ്രതികള്‍. തങ്കകുമാറുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരും മൊബൈല്‍ ഫോണില്‍ നിരന്തരം സംസാരിക്കുന്നതിനെ മുനിയലക്ഷ്മി എതിര്‍ത്തിരുന്നു. കഴിഞ്ഞദിവസം കൂടുതല്‍ ശകാരിച്ചതോടെ കാമുകന്‍ തങ്കകുമാറിനെയും കണ്ണനെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയ മകള്‍ ഉറക്കത്തിലായിരുന്ന മുനിയലക്ഷ്മിയെ തുണി കൊണ്ട് കഴുത്ത് ഞെരിക്കുകയും കത്തികൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക