ഇടുക്കി: ഇടുക്കി മൂലമറ്റത്ത് തട്ടുകടയില്‍ വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിര്‍ത്തത്. വീട്ടില്‍ നിന്നും തോക്കെടുത്തുകൊണ്ട് വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഫിലിപ്പ് മാര്‍ട്ടിന്‍ എന്നയാളാണ് വെടിവെച്ചത്. ഇയാളെ മുട്ടം പോലീസ് പിടികൂടിയിട്ടുണ്ട്. മരിച്ച സനല്‍ ബാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുതായി തുറന്ന തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ സനലും പ്രദീപും കൂട്ടാളികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഫിലിപ്പ്, സനലിനേയും കൂടിയുണ്ടായിരുന്നവരേയും മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അതിന് ശേഷം അവിടെ നിന്നും കാറില്‍ ഫിലിപ്പ് വീട്ടിലേക്ക് മടങ്ങി. കാറിനെ പിന്തുടര്‍ന്നെത്തിയ സനലും കൂട്ടാളികളും ഫിലിപ്പിനെ തടഞ്ഞതോടെ വീണ്ടും സംഘര്‍ഷമുണ്ടായി.

ഇതിനിടെ ഫിലിപ്പ് വീട്ടില്‍ നിന്നും തോക്കുമായെത്തി പ്രദീപിനും സനലിനും നേരെ വെടിവെയ്‌ക്കുകയായിരുന്നു. തോക്കുമായി വരുന്നത് കണ്ട് ഇവിടെ നിന്ന് അതിവേഗത്തില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സനലനിന്റെ തലയ്‌ക്ക് പിന്നിലാണ് വെടിയേറ്റത്. ഇയാള്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക