സൈക്കിള്‍ (bicycle) ചവിട്ടാനുള്ള ലൈസന്‍സ് (Licence) ചോദിച്ച്‌ പൊലീസ് (Police) സ്റ്റേഷനിലെത്തി നാലാം ക്ലാസുകാരന്‍. നെടുങ്കണ്ടം സ്വദേശിയായ ദേവനാഥാണ് ലൈസന്‍ അഭ്യര്‍ത്ഥനയുമായി സ്റ്റേഷനിലെത്തിയത്. തന്റെ നോട്ട് ബുക്കില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയുമായാണ് നാലാം ക്ലാസുകാരന്‍ എത്തിയത്.

കുട്ടി നല്‍കിയ അപേക്ഷക്ഷയില്‍ പറയുന്നത് ഇങ്ങനെ: “സാര്‍, എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡില്‍ കൂടി ഓടിക്കാന്‍ ലൈസന്‍സ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു.”

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൈക്കിള്‍ ചവിട്ടി സ്‌കൂളിലേക്ക് പോകണമെന്ന ആവശ്യം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയാണ് റോഡിലൂടെ സൈക്കിള്‍ ഓടിക്കണമെങ്കില്‍ ലൈസന്‍സ് വേണമെന്ന് പറഞ്ഞത്. ലൈസന്‍സില്ലാതെ സൈക്കിള്‍ ചവിട്ടിയാല്‍ പൊലീസ് പിടിക്കുമെന്ന് മകനോട് പറയുമ്ബോള്‍ ഇങ്ങനെ ഒരു പണി അമ്മ പ്രതീക്ഷിച്ചു കാണില്ല.

അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയയത്താണ് അപേക്ഷയുമായി കുട്ടി സ്റ്റേഷനിലെത്തിയത്. എന്തായാലും സ്റ്റേഷനിലെത്തിയ ദേവനാഥിന് മിഠായി നല്‍കിയാണ് പൊലീസ് മാമന്മാര്‍ അച്ഛനുമമ്മയ്ക്കുമൊപ്പം മടക്കി അയച്ചത്. മൂന്ന് മാസം മുന്‍പാണ് ദേവനാഥിന് അമ്മാവന്‍ സൈക്കിള്‍ വാങ്ങിനല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക