ചെന്നൈ: ഓടിക്കൊണ്ടിരുന്ന സര്‍ക്കാര്‍ ബസിനുള്ളില്‍ സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥികള്‍ മദ്യകുപ്പി കൈമാറി കുടിക്കുന്ന വീഡിയോ വൈറലാവുകയാണ്. തമിഴ്നനാടിലെ ചെങ്കല്‍പ്പേട്ട് ജില്ലയിലാണ് സംഭവം.ഒരു ബിയര്‍ കുപ്പി സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചേര്‍ന്ന് കൈമാറി കൈമാറി കുടിക്കുന്ന ദൃശ്യങ്ങളാണ് വീ‌ഡിയോയിലുള്ളത്.

ചെങ്കല്‍പ്പേട്ടിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവ‌ര്‍ എന്നാണ് പ്രാഥമിക നിഗമനം. മാര്‍ച്ച്‌ 22നാണ് സംഭവം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ ശേഷം തിരുക്കഴുകുന്ദ്രത്ത് നിന്ന് തച്ചൂരിലേക്ക് പോവുകയായിരുന്ന ബസില്‍ കയറിയ വിദ്യാര്‍ത്ഥിനികളിലൊരാള്‍ ബാഗില്‍ നിന്ന് ഒരു കുപ്പി ബിയര്‍ എടുത്തു കുടിക്കുകയായിരുന്നു. ഇത് കണ്ട മറ്റ് വിദ്യാര്‍ത്ഥിനികളും കുപ്പി വാങ്ങി മാറി മാറി കുടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് ബസിലെ യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ ബഹളം വയ്ക്കുകയും ചെയ്തു. സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചുവെന്നും ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ അധികൃതര്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക