പെരിന്തല്‍മണ്ണ: മങ്കട എലച്ചോലയിലെ വാടകവീട്ടില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസാം സ്വദേശി ചാഫിയാര്‍ റഹ്മാനെ(33) അരുണാചല്‍പ്രദേശിലെ ചൈനീസ് അതിര്‍ത്തിയിലെ ഒളിത്താവളത്തില്‍ നിന്ന് മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച്‌ ഒമ്ബതിന് വൈകിട്ട് വാടകവീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് അസാം സ്വദേശിനി ഹുസ്നറ ബീഗത്തെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ചാഫിയാര്‍ റഹ്മാനെയും രണ്ട് മക്കളെയും കാണാനുണ്ടായിരുന്നില്ല.

പൊലീസ് അന്വേഷണത്തില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചെന്നൈ ഭാഗത്തേക്ക് ഇവര്‍ ട്രെയിന്‍ കയറിയതായി വിവരം ലഭിച്ചു. പ്രതി നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ മങ്കട ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അസാമിലേക്ക് പുറപ്പെട്ടു. ചാഫിയാര്‍ റഹ്മാന്റെ താമസസ്ഥലത്തും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ അരുണാചല്‍പ്രദേശിലെ ചൈനീസ് അതിര്‍ത്തി പ്രദേശമായ റൂയിംഗില്‍ പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ റൂയിംഗ് പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. ലാമിയയെന്ന കള്ളപ്പേരിലായിരുന്നു താമസം. മങ്കടയിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന പ്രതി ഭാര്യയുടെ ഫോണ്‍വിളികളെച്ചൊല്ലി വഴക്കിട്ടിരുന്നു. എട്ടിന് രാത്രി നടന്ന വഴക്കിന് ശേഷം കുട്ടികള്‍ ഉറങ്ങിയപ്പോള്‍ യുവതിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി. കഴുത്തില്‍ ആയുധം കൊണ്ടേല്‍പ്പിച്ച മുറിവുകളുമുണ്ടായിരുന്നു. ശേഷം മൃതദേഹം പുതപ്പുകൊണ്ട് മൂടി. പിറ്റേന്ന് രാവിലെ മൊബൈല്‍ ഫോണ്‍ ഓഫാക്കി കുട്ടികളുമായി രക്ഷപ്പെട്ടു. അമ്മ ഉറങ്ങുകയാണെന്നും പിറകേ വരുമെന്നുമാണ് കുട്ടികളോട് പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക