കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പാര്‍ട്ടിയെ പ്രതിരോധിച്ച്‌ അറസ്റ്റിലായ കണ്ണൂര്‍ അഴിക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കി. സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ല. മാധ്യമങ്ങള്‍ നുണപ്രചരിപ്പിക്കുകയാണ്. അനാവശ്യമായി പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആണ് വൈദ്യ പരിശോധനയ്ക്കെതത്തിയപ്പോഴായിരുന്നു പ്രതികരണം. കരിപ്പൂര്‍സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസിനും മൊഴി നല്‍കിയിരിക്കുന്നത്. ദുബായില്‍ നിന്ന് എത്തിയ മുഹമ്മദ്‌ ഷഫീഖിന് പണം കടം കൊടുത്തിരുന്നു. അത് തിരിച്ചു വാങ്ങാനാണ് വിമാനത്താവളത്തില്‍ എത്തിയതെന്നുമാണ് അര്‍ജുന്‍ ചോദ്യം ചെയ്യലില്‍ കസ്റ്റംസിനു മുന്‍പാകെ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദേശത്തുള്ള റമീസ് എന്നയാള്‍ 15000 രൂപ നല്‍കാനുണ്ടായിരുന്നു. ഇത് മുഹമ്മദ് ഷഫീക്കിന്‍്റെ കൈവശം കൊടുത്തു വിടുമെന്ന് പറഞ്ഞിരുന്നു എന്നാണ് അര്‍ജുന്‍ കസ്റ്റംസിനോട് പറഞ്ഞത്.

മുഹമ്മദ് ഷഫീഖുമായി നടത്തിയ ഫോണ്‍ സന്ദേശങ്ങള്‍ പണം തിരികെ വാങ്ങുന്നതിനെക്കുറിച്ചായിരുന്നു എന്നാണ് അര്‍ജുന്റെ മൊഴി. എന്നാല്‍ അര്‍ജുന്റെ മൊഴി അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. അര്‍ജുന്റെ മൊഴി കളവാണെന്നും സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കുള്ളതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.
ചോദ്യം ചെയ്യലിനു ഹാജരാവും മുന്‍പ് അര്‍ജുന്‍ തന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക