NewsPolitics

സിൽവർ ലൈൻ: ഫ്രഞ്ച് കമ്പനിക്ക് കരാര്‍ ലഭിച്ചത് കമ്മീഷന്‍ വാങ്ങി’: പദ്ധതിയില്‍ അഴിമതി ആരോപണവുമായി ചെന്നിത്തല: പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത പൊലിസ് നടപടിയെ ന്യായീകരിച്ച് കോടിയേരി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല. കണ്‍സള്‍ട്ടന്‍സി കമ്പനിയെ നിയമിച്ചതില്‍ അഴിമതിയുണ്ട്. ഫ്രഞ്ച് കമ്പനിക്ക് കരാര്‍ ലഭിച്ചത് കമ്മീഷന്‍ വാങ്ങിയാണ്. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയത്. ഇതുസംബന്ധിച്ച്‌ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ad 1

സില്‍വര്‍ ലൈനിന് സര്‍വേ നടത്തിയതിലും കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതിലുമാണ് ആരോപണം. അഞ്ച് ശതമാനമാണ് കണ്‍സള്‍ട്ടന്‍സിയുടെ കമ്മീഷന്‍. കരിമ്പട്ടികയില്‍ പെട്ട ഫ്രഞ്ച് കമ്പനിക്കാണ് കരാര്‍. പദ്ധതിക്ക് വിദേശ വായ്പ കിട്ടാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നത് പണയം വെക്കാനാണെന്നും ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അതേസമയം കെ-റെയില്‍ പ്രക്ഷോഭകര്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച്‌ സി.പി.എം രംഗത്ത് എത്തി. മാര്‍ഗതടസം സൃഷ്ടിക്കുമ്പോള്‍ പൊലീസിന് സ്തംഭിച്ച്‌ നില്‍ക്കാനാവില്ല. സമരകാലത്ത് സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് കേരളത്തില്‍ പുതിയ സംഭവമല്ല. കേരളത്തില്‍ നന്ദീഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി.

ad 3

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കെ-റെയില്‍ കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. മലപ്പുറം ജില്ലയിലെ തിരൂരില്‍ ജനവാസ മേഖലകളില്‍ സ്ഥാപിച്ച സര്‍വേകുറ്റികള്‍ നാട്ടുകാര്‍ പിഴുതുമാറ്റി . പലസ്ഥലത്തും സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളത്ത് കെ- റെയിലിനായി സ്ഥാപിച്ച സര്‍വേ കല്ലുകള്‍ യു.ഡി.എഫ് നേതാക്കള്‍ പിഴുതെറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും പിറവം എം.എല്‍.എ അനൂപ് ജേക്കബിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button