കൊച്ചി: ഹോട്ടലില്‍ മദ്യം വിളമ്ബുന്ന ജോലിയ്ക്ക് വിദേശ വനിതകളെ നിര്‍ത്തിയ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു. മദ്യവിതരണത്തിനായി യുവതികളെ നിയമിച്ചത് അബ്കാരി ചട്ടലംഘനമാണെന്നു കാട്ടിയാണ് കേസ്. സ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ കേരളത്തിലെ അബ്കാരി ചട്ടം. കാലത്തിനൊത്ത് പരിഷ്കരിക്കാത്ത പ്രാകൃതനിയമങ്ങളും അവയൊക്കെ കര്‍ശനബുദ്ധിയോടെ നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥരും ഒരുപോലെ സമൂഹത്തിന് ബാധ്യതയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹര്‍ഷന്റെ പ്രതികരണം.

‘ബാറില്‍ മദ്യം വിളമ്ബിയ സ്ത്രീകളെ ഓടിച്ച കേരളത്തില്‍ത്തന്നെ സര്‍ക്കാര്‍ മദ്യവില്‍പനശാലകളില്‍ സ്ത്രീകള്‍ പണിയെടുക്കുന്നുണ്ട് എന്നതാണ് തമാശ. കൊച്ചിയിലെ കൊള്ളാവുന്ന ബാറുകളിലൊക്കെ മദ്യപിക്കാനെത്തുന്നവരില്‍ ധാരാളം സ്ത്രീകളുമുണ്ട്.പക്ഷേ വിളമ്ബാന്‍ സ്ത്രീകള്‍ വേണ്ട എന്നത് തൊഴില്‍ നിഷേധം കൂടിയാണ്.പുരുഷന്‍ വിളമ്ബിയാലും സ്ത്രീ വിളമ്ബിയാലും മദ്യം മദ്യമാണ്, ഉത്തരവാദിത്തമില്ലാതെ ആര് മദ്യപിച്ചാലും കരള് വാടും.ഓരോരോ…ഒണക്ക നിയമങ്ങള്‍’-ഹര്‍ഷന്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറിപ്പ് പൂര്‍ണ്ണ രൂപം

കാലത്തിനൊത്ത് പരിഷ്കരിക്കാത്ത പ്രാകൃതനിയമങ്ങളും അവയൊക്കെ കര്‍ശനബുദ്ധിയോടെ നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥരും ഒരുപോലെ സമൂഹത്തിന് ബാധ്യതയാണ്.ബാറില്‍ മദ്യം വിളമ്ബിയ സ്ത്രീകളെ ഓടിച്ച കേരളത്തില്‍ത്തന്നെ സര്‍ക്കാര്‍ മദ്യവില്‍പനശാലകളില്‍ സ്ത്രീകള്‍ പണിയെടുക്കുന്നുണ്ട് എന്നതാണ് തമാശ.

കൊച്ചിയിലെ കൊള്ളാവുന്ന ബാറുകളിലൊക്കെ മദ്യപിക്കാനെത്തുന്നവരില്‍ ധാരാളം സ്ത്രീകളുമുണ്ട്.പക്ഷേ വിളമ്ബാന്‍ സ്ത്രീകള്‍ വേണ്ട എന്നത് തൊഴില്‍ നിഷേധം കൂടിയാണ്.പുരുഷന്‍ വിളമ്ബിയാലും സ്ത്രീ വിളമ്ബിയാലും മദ്യം മദ്യമാണ്, ഉത്തരവാദിത്തമില്ലാതെ ആര് മദ്യപിച്ചാലും കരള് വാടും.
ഓരോരോ…ഒണക്ക നിയമങ്ങള്‍.

ഓറല്‍ സെക്സ് നിയമപ്രകാരം വിലക്കിയിട്ടുള്ള നാട്ടിലിരുന്നാണല്ലോ സ്ത്രീകള്‍ ബാറില്‍ മദ്യം വിളമ്ബുന്നത് വിലക്കിയ നിയമത്തിനെതിരെ ആത്മരോഷം കൊള്ളുന്നത് എന്നോര്‍ക്കുമ്ബോ ചെറിയ ആശ്വാസമുണ്ട്.

2018ലെ ipc 377ന് എതിരായ സുപ്രീംകോടതി വിധിയിലൂടെ ഓറല്‍ സെക്സിന്‍്റെ കാര്യത്തില്‍ പ്രശ്നപരിഹാരം ഉണ്ടായകാര്യം അറിയില്ലാരുന്നു… 2018 മുതല്‍ ഓറല്‍ സെക്സ് നിയമപരമാക്കിയിട്ടുണ്ടെന്ന് നിയമഗവേഷകനായ ശ്യാം ദേവരാജ് Syam Devaraj അറിയിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക