ബിഗ് ബി’ക്കു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രം വലിയ തരംഗമാണ് സിനിമ മേഖലയിലാകെ സൃഷ്ടിച്ചത്. പ്രേക്ഷകര്‍ മുന്നോട്ടുവെച്ച പ്രതീക്ഷകളെ മറികടക്കുന്നതായിരുന്നു ചിത്രം. 15 വര്‍ഷത്തെ ആ ഇടവേള തകര്‍പ്പന്‍ ഹിറ്റിലേക്കാണ് എത്തിയത്. ചിത്രത്തിന്റെ ആദ്യ ദിവസം മുതല്‍ വലിയ തിരക്കാണ് തീയേറ്ററുകളിലും അനുഭവപ്പെട്ടത്.

തീയേറ്റർ റിലീസിന് വേണ്ടിയുള്ള ഫൈനൽ എഡിറ്റിങ്ങിൽ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ ഒരു സീൻ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് യൂട്യൂബിൽ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടിയും അബൂസലീമും ഒരുമിക്കുന്ന സീനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക