തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കോളജ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ചേലൂര്‍ സ്വദേശി ടെല്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

കാറളം സ്വദേശിയായ സാഹിര്‍ , ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുട ജ്യോതീസ് കോളജിലെ വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ സംഘം ശല്യം ചെയ്യുകയായിരുന്നു. സംഭവം കണ്ട് ടെല്‍സണ്‍ ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതനായ സാഹിര്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ടെല്‍സനെ കുത്തുകയും ഉടന്‍ തന്നെ ബൈക്ക് എടുത്ത് പോവുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇവരുടെ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്‌ അപകടമുണ്ടായി. ഈ സമയം നാട്ടുകാര്‍ പ്രതികളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക