മലപ്പുറം: ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന ഭര്‍ത്താവിനെയും കുട്ടികളെയും കാണാനില്ല. മങ്കട ഏലചോലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൂലി തൊഴിലാളിയായ അസം സ്വദേശിയായ ഷാഫിയ റഹ്മാന്റെ ഭാര്യ ഉസ്നാരാ ബീഗത്തെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആണ് ക്വാര്‍ട്ടേഴ്സിന്‍ ദുര്‍ഗന്ധം വമിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഈ സ്ത്രീയെ കടയില്‍ കണ്ടവരുണ്ട്. ഇവരുടെ ഭര്‍ത്താവും കുട്ടികളും അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ട്. മൃതദേഹം വിദഗ്ധ പരിശോധനക്ക് ശേഷം വെള്ളിയാഴ്ച മാത്രമെ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോര്‍ട്ടം നടത്തുക ഉള്ളുവെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ ഇവരുടെ ശരിയായ മേല്‍വിലാസത്തിനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. മങ്കട ഇന്‍സ്പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തിന്‍ സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം തുടങ്ങി. യുവതിയുടെ ആധാറിലെ പേര് ഉസ്‌നേറ ബിഗമെന്നാണ്. ചൊവ്വ വൈകീട്ട് അയല്‍പക്കത്തെ വീടുകളില്‍ സ്ത്രീ ചെന്നിരുന്നു.

പെരിന്തല്‍മണ്ണ ഡി.വൈ.എസ്‌പി എം സന്തോഷിന്റെ നേതൃത്വത്തില്‍ മങ്കട സിഐ യു.കെ ഷാജഹാനും സംഘവുമാണ് കേസന്വേഷിക്കുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്, ഡി വൈ എസ് പി കെ എം ബിജു സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചെങ്കിലും അസമയമായതിനാല്‍ പരിശോധന മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക