കോഴിക്കോട്: കെഎസ്‌ആര്‍ടിസി (KSRTC) ബസില്‍ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം (Sexual Abuse). കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്കാണ് മോശം അനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടക്കുള്ള യാത്രക്കിടെ ആണ് സംഭവം.

തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ധ്യാപിക. എറണാകുളത്തിനും തൃശൂരിനുമിടയിലാണ് സംഭവം നടന്നത്. താന്‍ പ്രതികരിച്ചിട്ടും കണ്ടക്ടര്‍ പോലും ഒപ്പമുണ്ടായില്ലെന്ന് യുവതി പറയുന്നു. കണ്ടക്ടറുടെ സംസാരം വേദനിപ്പിച്ചെന്നും, അതിക്രമത്തേക്കാള്‍ മുറിവേല്‍പിച്ചത് അതാണെന്നും അദ്ധ്യാപിക വ്യക്തമാക്കി. കണ്ടക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അദ്ധ്യാപികയുടെ വാക്കുകള്‍

“ഒച്ചത്തില്‍ നിങ്ങളെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. അയാള്‍ മിണ്ടാതിരുന്നു. അയാള്‍ പിറകിലെ സീറ്റില്‍ തന്നെ ഇരിക്കുകയാണ്. എനിക്ക് പേടിയാകാന്‍ തുടങ്ങി. ഞാന്‍ എന്ത് ധൈര്യത്തിലാ ചേട്ടാ ഇവിടെ ഇരിക്കുക എന്ന് ചോദിച്ചപ്പോള്‍ അയാള്‍ രണ്ട് സീറ്റിനപ്പുറം മാറിയിരുന്നു. രണ്ട് കോളേജ് പിള്ളേരാണ് തൊട്ടിപ്പുറമുള്ളത്. എന്റെ മുന്നില്‍ കണ്ടക്ടര്‍ ഇരിപ്പുണ്ട്. ഇവരൊക്കെ ഇതുമുഴുവന്‍ കണ്ടിട്ടും ഒരു വാക്കുപോലും മിണ്ടിയില്ല.

നേരെ പോയി കണ്ടക്ടറോട് ചോദിച്ചു, ഇത്രയും സംഭവിച്ചിട്ടും ചേട്ടന്‍ എന്താ ഒന്നും മിണ്ടാതിരിക്കുന്നതെന്ന്. അങ്ങേര് മാപ്പ് പറഞ്ഞതല്ലേ പിന്നെ ഞാന്‍ എന്ത് ചെയ്യാനാണെന്ന് ചോദിച്ചു. കുറേ കുറ്റപ്പെടുത്തി. ഞാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് തന്നെ പറഞ്ഞു. എല്ലാവരുടെയും സമയം മെനക്കെടുത്താനെന്നൊക്കെ പറഞ്ഞ് കണ്ടക്ടര്‍ കുറ്റപ്പെടുത്തി.’- യുവതി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക