സുരേഷ് ഗോപി പങ്കുവച്ച പുതിയ പോസ്റ്റിന് പിന്നാലെയാണിപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍. കരിയറിലെ 253ാം ചിത്രത്തെ കുറിച്ച്‌ താരം പങ്കുവച്ച സൂചനകളാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. സര്‍പ്രൈസിംഗായിട്ടൊരു വെളിപ്പെടുത്തല്‍ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നുമാണ് സുരേഷ് ​ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

പത്രറിപ്പോര്‍ട്ടുകള്‍ കൊണ്ടുള്ള കൊളാഷില്‍ അത്തരമൊരു സര്‍പ്രൈസ് വാര്‍ത്തയുടെ സൂചന നല്‍കിയതുകൊണ്ട് തന്നെ ആരാധകര്‍ ഏറെയും പറയുന്നത് പത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നാണ്. രണ്‍ജിപണിക്കറുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്‌ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പത്രം. മഞ്ജുവാര്യരും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്രം 2 യാഥാര്‍ത്ഥ്യമായാല്‍ മഞ്ജുവും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാകും മലയാളി പ്രേക്ഷകര്‍. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പന്‍ ആണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. മകന്‍ ഗോകുല്‍ സുരേഷും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക