തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി താമസം തിരുവനന്തപുരത്തെ വീട്ടിലേക്ക് മാറ്റുന്നു. വഴുതക്കാടിന് സമീപം ഈശ്വരവിലാസം റോഡിലാണ് അദ്ദേഹത്തിന്റെ വീടായ അഞ്ജനം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ മുതിര്‍ന്ന അംഗമെന്ന നിലയ്ക്ക് ഏറെ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ചാണ് ആന്റണി പ്രവര്‍ത്തിച്ചുവരുന്നത്. ഇപ്പോള്‍ കേരളത്തിലുള്ള അദ്ദേഹം ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ ആശയവിനിമയം നടത്തിയിരുന്നു.

ആന്റണിയുടെ രാജ്യസഭയിലെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കുകയാണ്. രാജ്യസഭാംഗമായി തുടരാനും അദ്ദേഹത്തിന് താത്പര്യമില്ല. 2016 ഏപ്രില്‍ മൂന്നിനാണ് ആന്റണി രാജ്യസഭാംഗമായത്. ദേശീയ നേതൃത്വത്തില്‍ തുടരുമെങ്കിലും കേരളം കേന്ദ്രീകരിച്ചാവും ഇനി കൂടുതല്‍ സമയം പ്രവര്‍ത്തിക്കുക. ഇത് സംഘടനയെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് കേരളത്തിലെ മറ്റു നേതാക്കളും പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് ഇടതുപക്ഷം തുടര്‍ ഭരണം നേടിയ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കേണ്ടതുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുമ്ബോള്‍ കേരളത്തെപ്പോലെ വളക്കൂറുള്ള മണ്ണ് പ്രയോജനപ്പെടുത്തിയേ തീരൂ. ജനഹൃദയങ്ങളില്‍ വലിയ സ്വാധീനമുള്ള എ.കെ.ആന്റണിയുടെ സാന്നിദ്ധ്യം സംഘടനയുടെ സുഗമമായ പോക്കിന് ഗുണകരമാവുമെന്ന അഭിപ്രായക്കാരാണ് പല നേതാക്കളും.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്ത് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച്‌ വാര്‍ത്താലേഖകരോട് പ്രതികരിക്കാന്‍ ആന്റണി തയ്യാറായില്ല. ‘ റീ അറേഞ്ച്‌മെന്റുകള്‍ നടക്കുകയാണ്. ഇപ്പോള്‍ ഒന്നും പറയാനില്ലെ’ന്നായിരുന്നു മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക