രാജ്കോട്ട്: നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവില്‍ മേഘാലയയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിനായി ആദ്യ വിക്കറ്റ് നേടിയ എസ്. ശ്രീശാന്തിന്റെ ആഘോഷ വിഡിയോ വൈറലാകുന്നു. ശ്രീശാന്താണ് വീഡിയോ പങ്കുവച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയയുടെ ആര്യന്‍ ബോറയെ പുറത്താക്കിയാണ് ശ്രീശാന്ത് ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫിയിലെ ആദ്യ വിക്കറ്റ് നേടിയത്. ഫെബ്രുവരി 17 മുതല്‍ 20 വരെ രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഈ മത്സരത്തിനു പിന്നാലെ പരിക്കേറ്റ ശ്രീശാന്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക