കായികമേളയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിയായ പി.എസ്. സത്യയ്ക്ക് (19) ആണ് കുത്തേറ്റത്. വിദ്യാര്‍ഥി തൃക്കാക്കര സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം.

കാക്കനാട് ചിറ്റേത്തുകര ഭവന്‍സ് ആര്‍ട്‌സ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ഥികളും സീനിയര്‍ വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഹോട്ടലിന് മുന്നിലുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇവിടെയുണ്ടായ സംഘര്‍ഷത്തിലാണ് സത്യയുടെ വയറിന് കുത്തേറ്റത്. ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക