മനുഷ്യരെത്രത്തോളം ക്രൂരന്മാരാണ് എന്ന് പറയാനേയാവില്ല. ചില നേരങ്ങളില്‍ അവര്‍ കാണിക്കുന്ന ചില പെരുമാറ്റം കാണുമ്ബോഴാണ് അത് മനസിലാകുന്നത്. അതുപോലൊരു വീഡിയോ(Video)യാണ് ഇപ്പോള്‍ സാമൂഹിക മാധ്യമ(Social media) -ങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നത്. ഈ വീഡിയോയില്‍ ഒരു വിവാഹ സല്‍ക്കാരവേദിയാണ് എന്നാണ് കരുതുന്നത്. അതില്‍ രണ്ട് വളര്‍ത്തു നായകളെയും കാണാം. ആ നായകളെ നിര്‍ബന്ധിച്ച്‌ മദ്യം(Alcohol) കഴിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവിടെയുള്ള പുരുഷന്മാര്‍. അവര്‍ ആ നായ(Dog)കളുടെ ഉടമകളാവാനും സാധ്യതയുണ്ട്.

ഉപദ്രവിക്കപ്പെട്ട രണ്ട് നായ്ക്കള്‍ ആ മനുഷ്യരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അവര്‍ അവയെ വിടാതെ പിടിച്ച്‌ വെക്കുകയും മദ്യം തൊണ്ടയിലേക്ക് ഒഴിക്കുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ മൃഗസ്‌നേഹികളും അല്ലാത്ത ആളുകളും എല്ലാം വീഡിയോയെ രൂക്ഷമായി വിമര്‍ശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

@rescuebygarima എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കിട്ടത്. ‘ഡെറാഡൂണ്‍ ജനത, ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. ഞങ്ങളുടെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഡെറാഡൂണില്‍ നിന്നുള്ളവരാണ്, ഈ കുറ്റവാളികളെ നിങ്ങള്‍ തിരിച്ചറിയണം. അല്ലെങ്കില്‍ നിങ്ങള്‍ അടുത്തിടെ ഏതെങ്കിലും വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട് എങ്കില്‍ ദയവായി ഈ വേദി തിരിച്ചറിയാന്‍ ശ്രമിക്കുക. ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ കണ്ടു, ഈ വീഡിയോകള്‍ @nidhi_jeev_ashray എന്നയാള്‍ക്ക് ഒരു വിവാഹത്തില്‍ നിന്ന് അയച്ചുകിട്ടിയതാണ്.

ഈ വീഡിയോയിലുള്ള ആളുകളുടെ പേര് ആ വ്യക്തി വെളിപ്പെടുത്തിയിട്ടില്ല. ഈ ആളുകള്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല, അവര്‍ അവിടെ ഉണ്ടായിരുന്നു എന്നത് മാത്രമാണ് ഏക സൂചന. ഇത് ഡെറാഡൂണിലെ ഒരു വിവാഹവേദിയാണ്. സൈബര്‍ സെല്ലിലെ പരാതി, മിസ് റുബീന മാഡം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാലും ഈ ആളുകളെ തിരിച്ചറിയേണ്ടതുണ്ട്’ എന്നും അടിക്കുറിപ്പില്‍ പറയുന്നു.

പീപ്പിള്‍ ഫോര്‍ ആനിമല്‍സിന്റെ ഔദ്യോഗിക പേജ് വീഡിയോയില്‍ ഒരു കമന്റ് പോസ്റ്റ് ചെയ്തു, ‘ദയവായി ഞങ്ങളുടെ ഹെല്‍പ്പ് ലൈനില്‍ ഇമെയില്‍ ചെയ്യുക – [email protected], അതിനാല്‍ ഞങ്ങള്‍ക്ക് ഈ ക്രൂരതയ്‌ക്കെതിരെ നടപടിയെടുക്കാം’ എന്നായിരുന്നു അത്.

വീഡിയോയില്‍, ‘അവയ്ക്ക് പച്ചയായ മദ്യം നല്‍ക്’ എന്ന് പുരുഷന്മാര്‍ പറയുന്നത് കേള്‍ക്കാം. അതായത് വെള്ളം പോലുള്ള ഒന്നും അതില്‍ ലയിപ്പിച്ചിട്ടില്ല എന്ന് അര്‍ത്ഥം. നായ്ക്കള്‍ക്ക് മദ്യം വളരെ അപകടകരമാണ്, ചെറിയ അളവിലുള്ള മദ്യം പോലും അവയ്ക്ക് മാരകമായേക്കാം. ഈ ആളുകള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക