പയ്യോളി : ആര്‍.എസ്.എസ് നേതാവിനൊപ്പം ഒളിച്ചോടി വിവാഹം ചെയ്ത സി.പി.എം പഞ്ചായത്തംഗം രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്ബര്‍ ശ്രീലക്ഷ്മി കൃഷ്ണയാണ് രാജിവെച്ചത്. കണ്ണൂര്‍ ഇരിട്ടിയിലെ ആര്‍.എസ്. എസ് ശാഖ മുന്‍ മുഖ്യശിക്ഷകിനൊപ്പമാണ് ഒളിച്ചോടിയത് .

കഴിഞ്ഞ ദിവസം മെമ്ബറെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കവെയാണ് ചൊവ്വാഴ്ച പയ്യോളി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമര്‍പ്പിക്കുകയായിരുന്നു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാര്‍ത്ഥിയായ ശ്രീലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടത് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിക്കോടി പഞ്ചായത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക