മലയാളികള്‍ക്ക് സുപരിചിതയായ യുവ നടിയാണ് സംയുക്ത. തീവണ്ടിയിലൂടെയാണ് സംയുക്ത താരമാകുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമെല്ലാം സജീവമായി മാറുകയായിരുന്നു സംയുക്ത. ഇപ്പോഴിതാ ധനുഷ് നായകനായ തമിഴ്-തെലുങ്ക് ചിത്രവും റിലീസിനെത്തുകയാണ്. കഴിഞ്ഞ ദിവസം തന്റെ പേരില്‍ നിന്നും ജാതിവാലായ മേനോന്‍ എന്നത് ഉപേക്ഷിക്കുകയാണെന്നും താന്‍ ഇനി മുതല്‍ സംയുക്ത എന്ന് മാത്രം വിളിക്കപ്പെടാനാണ് ഇഷ്ടപ്പെടുന്നത് എന്നുമായിരുന്നു സംയുക്ത പറഞ്ഞത്.

താരത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ചും കയ്യടിച്ചും സോഷ്യല്‍ മീഡിയ എത്തിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംയുക്ത മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അച്ഛനും അമ്മയും വളരെ മുന്‍പേ വേര്‍പിരിഞ്ഞവരാണ്. രണ്ട് മാസമാണ് അവരൊന്നിച്ച് കഴിഞ്ഞത്. അമ്മ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ഡിവോഴ്സ് എന്നാണ് സംയുക്ത പറയുന്നത്. എല്‍കെജിയില്‍ പഠിച്ചിരുന്ന സമയത്ത് മുത്തശ്ശനായിരുന്നു എന്നെ വിളിക്കാന്‍ വരുന്നതെന്നും താരം ഓര്‍ക്കുന്നുണ്ട്. മറ്റ് കുട്ടികളെ അവരുടെ അച്ഛന്‍മാരാണ് വിളിക്കാന്‍ വന്നിരുന്നത്. മുത്തശ്ശനാണോ എന്റെ അച്ഛന്‍ എന്ന് അന്നൊരിക്കല്‍ ഞാന്‍ ചോദിച്ചിരുന്നുവെന്നും സംയുക്ത ഓര്‍ക്കുന്നുണ്ട്.

അതേസമയം, സാധാരണ കാണുന്ന അമ്മ മകള്‍ പോലെയുള്ള ബന്ധമല്ല ഞങ്ങളുടേതെന്നാണ് സംയുക്ത പറയുന്നത്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. അമ്മയ്ക്ക് 20 വയസുള്ള സമയത്തായിരുന്നു ഡിവോഴ്സ്. അതിനാല്‍ തന്നെ ബന്ധുക്കളില്‍ നിന്നുള്ള ചോദ്യങ്ങളും പെണ്‍കുട്ടിയെ തനിച്ച് വളര്‍ത്തുന്നതിന്റെ സമ്മര്‍ദ്ദങ്ങളുമെല്ലാം അമ്മ അനുഭവിച്ചിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ അമ്മ ശക്തയാണെന്നും താരം പറയുന്നു. പക്ഷെ അന്നൊന്നും അതേക്കുറിച്ച് തനിക്ക് മനസിലായിരുന്നില്ലെന്നാണ് സംയുക്ത പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക