എറണാകുളം: കിഴക്കമ്പലം ആക്രമണത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കിറ്റെക്‌സ് തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടു കേസുകളിലായി കോലഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രപ്രകാരം ആകെ 226 പേരാണ് പ്രതികള്‍. ഇവര്‍ എല്ലാവരും അതിഥി തൊഴിലാളികളാണ്. 524 പേജുകളുള്ളതാണ് കുറ്റപത്രം. പോലീസ് വാഹനം തീയിട്ട് നശിപ്പിച്ചതിന് ഒരു കുറ്റപത്രവും പോലീസുകാരെ ആക്രമിച്ചതിന് മറ്റൊരു കുറ്റപത്രവുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. പോലീസ് വാഹനം കത്തിച്ച കേസില്‍ 175 പേരാണ് പ്രതികള്‍. രണ്ടാമത്തെ കേസില്‍ 51 പേരും. രണ്ട് എഫ്‌ഐആറുകളിലായ 11 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രിസ്മസ് ദിനത്തില്‍ രാത്രിയാണ് കിഴക്കമ്പലം കിറ്റെക്‌സിലെ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പോലീസിനെയും ഇവര്‍ അക്രമിക്കുകയായിരുന്നു. 175 പേരായിരുന്നു അന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക