ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓൾ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തീപിടിത്തം. തിങ്കളാഴ്​ച രാവിലെയോടെയാണ്​ തീപിടിത്തമുണ്ടായത്​.

പ്രധാന അത്യാഹിത വിഭാഗത്തോട്​ ചേര്‍ന്നായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപടര്‍ന്നയുടന്‍ അഗ്​നിരക്ഷസേനയും മറ്റും സ്​ഥലത്തെത്തി തീയണച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്​ച രാവിലെ അഞ്ചുമണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂറിനകം തന്നെ തീയണച്ചതായി ഡല്‍ഹി ഫയര്‍ വിഭാഗം അറിയിച്ചു. തീപിടിത്തത്തി​െന്‍റ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മറ്റു നാശനഷ്​ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല.

‘എയിംസില്‍ തിങ്കളാഴ്​ച രാവിലെ അഞ്ചുമണിയോടെ സ്​റ്റോര്‍ റൂമില്‍ ചെറിയ തീപിടിത്തമുണ്ടായി.

തീയണച്ച്‌​ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല’ -ഡല്‍ഹി ഫയര്‍ വിഭാഗം പറഞ്ഞു.

ജൂണ്‍ 17ന്​ എയിംസി​െന്‍റ ഒമ്ബതാം നിലയില്‍ തീപിടിത്തമുണ്ടായിരുന്നു. 26 ഫയര്‍ എന്‍ജിനുകള്‍ ഏകദേശം രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണ്​ തീ നിയന്ത്രണവിധേയമാക്കിയത്​. മറ്റു അപകടങ്ങളൊന്നും സ്​ഥിരീകരിച്ചിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക