അതിരുകടക്കുന്ന വിവാഹാഘോഷങ്ങള്‍ പലപ്പോഴും അപകടത്തിലെത്തിക്കാറുണ്ട്. അത്തരം ഒരു വാര്‍ത്തയാണ് മഹാരാഷ്ട്രയിലെ ജുന്നറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹ വേദിയില്‍ സന്തോഷത്തോടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നത് വധുവും വരനും.ഫോട്ടോ കൂടുതല്‍ രസമുള്ളതാക്കാന്‍ ഇരുവരുടെയും കയ്യില്‍ ഓരോ തോക്കുകളും നല്‍കിയിരുന്നു.

അത് പൊട്ടിക്കുന്ന സമയത്ത് പെട്ടന്ന് വധുവിന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി തീ പെണ്‍കുട്ടിയുടെ മുഖത്തേക്ക് പടര്‍ന്നു.പ്രാണരക്ഷയ്‌ക്ക് തോക്കും വരണമാല്യവും വലിച്ചെറിഞ്ഞ് പെണ്‍കുട്ടി പിന്നിലേക്ക് ഓടി. വേദിയിലുണ്ടായിരുന്ന ആരോ പകര്‍ത്തിയ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. സംഭവത്തെ വിമര്‍ശിച്ച്‌ നിരവധി ആളുകളാണ് രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യത്യസ്തയ്‌ക്ക് വേണ്ടി എന്ത് അപകടവും വലിച്ച്‌ തോളികയറ്റാന്‍ ഇപ്പോഴത്തെ ആളുകള്‍ക്ക് ഒരു മടിയുമില്ലെന്ന തരത്തിലായിരുന്നു വിഡിയോയ്‌ക്ക് താഴെ വന്ന കമന്റുകള്‍. ജുന്നറിലെ ഒരു പ്രാദേശിക ചാനലിലാണ് ആദ്യം വിഡിയോ പ്രത്യേക്ഷപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക