കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ കയ്യില്‍ നിന്ന് തീപടര്‍ന്നു പൊള്ളലേറ്റ കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു. കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47) മരിച്ചത്. ഞായറാഴ്ച രാത്രിയാണു സംഭവം.

മുറിയില്‍ അമ്മയോടൊപ്പം കിടന്നിരുന്ന 19കാരനായ മകന്‍ തീപ്പെട്ടി ഉരച്ചതാണു തീപിടിത്തത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. മകന്‍ ഉറങ്ങിയ ശേഷമാണ് പതിവായി താന്‍ ഉറങ്ങാറുള്ളതെന്നും ഞായറാഴ്ച നേരത്തേ ഉറങ്ങിപ്പോയെന്നും ലൂസി മരിക്കുന്നതിനു മുന്‍പു പൊലീസിനു മൊഴി നല്‍കിയപ്പോള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉണര്‍ന്നപ്പോഴേക്കും വസ്ത്രത്തില്‍ ‍തീപടര്‍ന്ന് 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. സംസ്കാരം ഇന്ന് നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക