മുടക്കോഴി: സിപിഎം എതിര്‍പ്പിനെ അതിജീവിച്ച്‌ മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി ഗുണ്ഡികയില്‍ കോണ്‍ഗ്രസിന്റെ സിയുസി രൂപീകരിച്ചു. ജനുവരി 16ന് സിയുസി രൂപീകരിക്കാന്‍ ചേര്‍ന്ന യോഗം സിപിഎം പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയത് വന്‍ വിവാദം ആയി മാറിയിരുന്നു.

കനത്ത പൊലീസ് കാവലില്‍ ആയിരുന്നു ഇന്നലെ സിയുസി രൂപീകരണം. ടിപി വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ കഴിഞ്ഞതിലൂടെ വാര്‍ത്താ പ്രാധാന്യം നേടിയ സ്ഥലമാണ് മുടക്കോഴി മല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹ വീടുകളിലേക്ക് ബോംബുമായി പോകുന്ന രാഷ്ട്രീയ ബോധത്തിന് എതിരെ ആശയപരമായ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. യോഗം മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി.രമേശന്‍ അധ്യക്ഷത വഹിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക