കൊച്ചി: പത്തടിപ്പാലത്തിന് സമീപം കൊച്ചി മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തി. സംഭവത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് പരിശോധന ആരംഭിച്ചു. രണ്ടാഴ്ച മുന്‍പ് ട്രാക്ക് പരിശോധിക്കുന്നതിനിടെയാണ് തകരാര്‍ കണ്ടെത്തിയത്. പാളത്തിലെ ചരിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെയുള്ള മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം വി‌ജയമായിരുന്നു. ഇതിന് പിന്നാലെയാണ് പത്തടിപ്പാലത്ത് തകരാര്‍ കണ്ടെത്തിയത്. 1.8 കിലോമീറ്റര്‍ ദൂരമുള്ള പുതിയ പാതയുടെ ചെലവ് 453 കോടി രൂപയാണ്. പുതിയ പാതയില്‍ക്കൂടി സര്‍വീസ് തുടങ്ങുന്നതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. പാത കമ്മീഷന്‍ ചെയ്യുന്നതിന് മുന്നോടിയായായിരുന്നു പരീക്ഷണയോട്ടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ 25.16 കിലോമീറ്ററിലായി 22 സ്റ്റേഷനുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. എസ് എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തറയിലേയ്ക്ക് കൂടി പാത വികസിപ്പിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക