കോട്ടയം: സംസ്ഥാനത്ത് ശക്തമായി തുടര്‍ന്ന ഗുണ്ടാവിളയാട്ടം ചൂണ്ടിക്കാട്ടി കൊണ്ടാണ് കോട്ടയം പ്രസ്ക്ലബില്‍ ജനപക്ഷം സെക്കുലര്‍ സംസ്ഥാന ചെയര്‍മാന്‍ പി സി ജോര്‍ജ് (PC George) വാര്‍ത്താസമ്മേളനം നടത്തിയത്. ഈ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി രാജി വെച്ചാല്‍ മാത്രം പോരാ മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

പിണറായി വിജയന്‍ ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയായി മാറിക്കഴിഞ്ഞു എന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ ആറുവര്‍ഷമായി കേരളം പിണറായി വിജയനെ ചുമക്കുകയാണ്. അതുകൊണ്ടുതന്നെ രാജിവെക്കണമെന്നും പി സി ജോര്‍ജ് പറയുന്നു. പകരം മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി മുഹമ്മദ് റിയാസ് ആയതുകൊണ്ട് തന്നെ റിയാസിന് മുഖ്യമന്ത്രി ആക്കണം എന്നാണ് പി സി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊതുമരാമത്ത് വകുപ്പില്‍ മുഹമ്മദ് റിയാസ് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത് എന്ന് പി സി ജോര്‍ജ് പറഞ്ഞു. റോഡുകളുടെ അവസ്ഥ മെച്ചപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിട്ടുള്ളത്. ആ പയ്യന്‍ കൊള്ളാം എന്നാണ് പിസി ജോര്‍ജിന്റെ കമന്റ്. താന്‍ ഇത് തമാശയായി പറയുകയല്ല എന്നും പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഡിവൈഎഫ്‌ഐ മോശം സംഘടനയാണ്. എന്നാല്‍ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ ആണെങ്കിലും കൊള്ളാം എന്നാണ് പിസി ജോര്‍ജ് പറയുന്നത്. പിണറായി വിജയന് പകരം കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയായാല്‍ പോര എന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക