![](https://keralaspeaks.news/wp-content/uploads/2022/02/kanjab.webp)
തിരുവനന്തപുരം: അഭിഭാഷകന്റെ വീട്ടിലെ പൂട്ടിയിട്ട മുറിയില്‍ നിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി. ആയുര്‍വേദ കോളജിനും എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി ഓഫീസിനും സമീപത്തുള്ള വീടിന്റെ പൂട്ടിയിട്ട മുറിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്റെ അറിവോടെ തന്നെയാണോ കഞ്ചാവ് എത്തിച്ചതെന്നും അന്വേഷണമുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് വഞ്ചിയൂര്‍ കോടതിയുടെ പരിസരത്ത് നിന്ന് നാലു കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലണ് കഞ്ചാവ് പിടികൂടിയത്.
തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവെത്തുമെന്ന വിവരത്തെത്തുടര്‍ന്ന് എക്സൈസ് സംഘം എത്തിയപ്പോഴേക്കും സ്കൂട്ടറില്‍ കഞ്ചാവെത്തിച്ചയാള്‍ കടന്നു കളഞ്ഞിരുന്നു. വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊണ്ടുവന്നയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.