തളിപ്പറമ്ബ്: എസ്പി പിരിച്ച്‌ വിട്ട പൊലീസുകാരനെ ഡിഐജി തിരിച്ചെടുത്തു. തളിപ്പറമ്ബ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായിരുന്ന ഇ.എന്‍. ശ്രീകാന്തിനെയാണ് പിരിച്ച്‌ വിട്ട് ഒന്നര മാസത്തിനുള്ളില്‍ തിരിച്ചെടുത്തത്. 2021 ഏപ്രിലില്‍ പുളിമ്ബറമ്ബ് സ്വദേശിനിയായ യുവതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് ശ്രീകാന്ത് 50000ത്തോളം രൂപ പലതവണകളായി അപഹരിച്ചതായി പരാതി ഉയര്‍ന്നത്. യുവതിയുടെ സഹോദരന്‍ ഗോകുല്‍ കവര്‍ച്ച നടത്തിയ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പിന്‍വലിച്ച പണം സഹോദരിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണ് ശ്രീകാന്ത് അപഹരിച്ചതായി പരാതി ഉയര്‍ന്നത്.

തുടര്‍ന്ന് തളിപ്പറമ്ബ് ഡിവൈഎസ്പി ടി.കെ.രത്നകുമാര്‍ അന്വേഷണം നടത്തി ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്യുകയും ഡിസംബര്‍ 13ന് അന്നത്തെ റൂറല്‍ എസ്പി നവനീത് ശര്‍മ പിരിച്ച്‌ വിടുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീകാന്തിന്റെ പേരിലുള്ള കവര്‍ച്ച കേസുകള്‍ ഇതിനിടയില്‍ പരാതിക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പിന്നീട് എസ്പിയുടെ പിരിച്ചുവിടല്‍ ഉത്തരവിനെതിരെ ശ്രീകാന്ത് ഡിഐജിക്ക് അപ്പീല്‍ നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കവര്‍ച്ച കേസിലെ നിര്‍ണായക തെളിവായ എടിഎം കാര്‍ഡ് രേഖയില്‍ കാണിക്കാതെ പ്രതിക്ക് വിചാരണ വേളയില്‍ രക്ഷപ്പെടാന്‍ അവസരമുണ്ടാക്കി പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കി എന്നതാണ് ശ്രീകാന്തിനെതിരെയുള്ള ആരോപണം. വീഴ്ച സംഭവിച്ചതായി ബോധ്യമാകുന്നുണ്ടെന്നും എങ്കിലും ഇദ്ദേഹത്തിന് പൊലീസില്‍ തുടരാമെന്നും രാഹുല്‍ ആര്‍.നായരുടെ ഉത്തരവില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക