മൗവ്വാര്‍(കാസര്‍കോട്): എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ഇരയായ ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ മൃതദേഹവുമായി കാസര്‍ഗോഡ് പ്രതിഷേധം. എയിംസ് സമര സമിതിയുടെ മുന്നിലാണ് സമരം. സഹായത്തിന്റെയും സാന്ത്വനത്തിന്റെയും തണലിന് കാത്തുനില്‍ക്കാതെ നൊമ്ബരത്തിന്റെ ആ ചങ്ങലക്കണ്ണിയും വിടവാങ്ങിയിരുന്നു.

എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത കുംബഡാജെയില്‍ തല വളരുന്ന രോഗവുമായി പിറന്നുവീണ ഹര്‍ഷിത എന്ന ഒന്നര വയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. മൗവ്വാര്‍ പെരിഞ്ചയിലെ മോഹനനന്റെയും ഉഷയുടെയും മകളാണ് ഹര്‍ഷിത. 2020 ജൂലായ് 19-നാണ് ജനിച്ചത്. തൊട്ടടുത്ത ദിവസം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണംവരെ മരുന്നുകളുടെ സഹായത്തോടെയാണ് ഹര്‍ഷിത ജീവിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച രാവിലെയോടെയാണ് ഹര്‍ഷിതയുടെ രോഗം മൂര്‍ച്ഛിച്ചത്. തല വലുതാകുന്നതിനൊപ്പം മെനീഞ്ചോ മൈലോസിസ് എന്ന രോഗവും കുഞ്ഞിനെ ബാധിച്ചിരുന്നു. എന്‍ഡോള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തിലാണ് ഹര്‍ഷിത ജനിച്ചതെങ്കിലും ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കൂലിപ്പണിയെടുത്താണ് പിതാവ് മോഹനന്‍ കുടുംബം പോറ്റുന്നത്. ഉഷ നേരത്തേ പണിക്കുപോയിരുന്നെങ്കിലും ഹര്‍ഷിതയുടെ ജനനത്തോടെ അതിന് കഴിയാതായി. സഹോദരങ്ങള്‍: രമേശ്, ഉമേശ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക