വൈദികനായ ഡാനി കപ്പൂച്ചിന് തിരക്കതഥയെഴുതി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന കോമഡി ആക്ഷന്‍ ചിത്രമാണ് വരയന്‍.സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ ജി യാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.ഒരു വൈദികനെ കേന്ദ്ര കഥാപാത്രമാക്കി കഥ പറയുന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത് സൈജു വില്‍സണ്‍ ആണ്.

ലിയോണി ലിഷോയി ആണ് നായിക. ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളി ആയിരുന്നു ലോക്കേഷന്‍.
മലയാള സിനിമയില്‍ തന്നെ ആദ്യമായാണ് ഒരു പുരോഹിതന്‍ തിരക്കഥയെഴുതുന്ന ചിത്രം ഉണ്ടാകുന്നത്. സിനിമ എന്നും തന്റെ സ്വപ്‌നം ആയിരുന്നു എന്നാണ് ഡാനി കപ്പൂച്ചിന് അച്ചന് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തന്റെ ഇത് വരെയുള്ള സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിനാണ് സൈജു വില്‍സണ്‍. കായലിന്റെ മനോഹാരിതയില്‍ അണിയിച്ചൊരുക്കിയ വരയന്റെ മറ്റൊരു പ്രത്യേകത സംവിധായകനും തിരക്കഥാകൃത്തും ഉള്‍പ്പെടെ പല ടെക്‌നീഷ്യന്യന്മാരും പുതുമുഖങ്ങളാണ് എന്നതാണ് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക