ന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഇതുമൂലം വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയോടെയാണ് കഴിയുന്നത്.

ഒരുമാസത്തോളം ചാലക്കുടി, കൊരട്ടി പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന കാട്ടുപോത്തിനെ കഴിഞ്ഞദിവസമാണ് വനപാലകര്‍ കാട്ടിലേക്ക് തന്നെ തിരികെ കയറ്റിവിട്ടത്. ഇപ്പോള്‍ മറ്റൊരു കാട്ടുപോത്ത് യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുപ്രിയ സാഹു ഐഎഎസ് ആണ് വീഡിയോ പങ്കുവെച്ചത്. തമിഴ്‌നാട് കൂനൂരിലാണ് സംഭവം.റോഡിലൂടെ നടന്നുനീങ്ങുകയാണ് കാട്ടുപോത്ത്. ഈസമയത്ത് റോഡരികില്‍ കാട്ടുപോത്തിനെ വീക്ഷിച്ച്‌ നിന്നിരുന്ന യുവാവിനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍.

റോഡരികില്‍ യുവാവിനെ കണ്ടതോടെ, അതുവരെ നടന്നുനീങ്ങിയിരുന്ന കാട്ടുപോത്ത് പെട്ടെന്ന് തന്നെ ആക്രമണോത്സുകത പ്രകടിപ്പിക്കുകയായിരുന്നു. പാഞ്ഞെത്തിയ കാട്ടുപോത്ത്, യുവാവിനെ കുത്തിവീഴ്ത്തിയ ശേഷം ഓടിമറയുകയായിരുന്നു.

ഭാഗ്യം കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടത്. യുവാവിന് നിസാര പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്.വന്യമൃഗങ്ങളെ കണ്ടാല്‍ അവയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതാണ് നല്ലതെന്ന് സുപ്രിയ സാഹു ട്വിറ്ററില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക