കോട്ടയം: പാമ്ബുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണനിലയില്‍ എത്തിയിട്ടുണ്ട്. പ്രതികരണശേഷി വീണ്ടെടുത്തു തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്നലെ കോട്ടയം കുറിച്ചിക്കടുത്ത് മൂര്‍ഖനെ പിടിക്കുന്നതിനിടയിലാണ് കാല്‍മുട്ടിന് മുകളിലായി പാമ്ബുകടിയേറ്റത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഏറ്റവും മെച്ചപ്പെട്ട ചികിത്സ സൗജന്യമായാണ് അദ്ദേഹത്തിന് ലഭ്യമാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക