കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. ബെം​ഗളൂര്‍ യാത്രയ്ക്ക് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത്. തുടര്‍ന്ന് മന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികള്‍ റദ്ദാക്കി.

പടര്‍ന്ന് കോവിഡ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്നലെ സംസ്ഥാനത്ത് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നു വരുന്നവര്‍ക്ക് നിര്‍ബന്ധിത കോറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്നലെ മഹാരാഷ്ട്രയില്‍ 40,925 പേര്‍ക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ പുതുതായി 17,335 പേര്‍ക്കാണ് കോവിഡ് ബാധിച്ചു. തമിഴ്‌നാട്ടിലും കോവിഡ് കേസുകള്‍ ഉയരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക