പാലക്കാട് റോഡരികില്‍ കഴുത്തറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം. പുതുനഗരംചോറക്കോട് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. 40 വയസ് പ്രായം കണക്കാക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്നാണ് വിലയിരുന്നത്. ഇവര്‍ തമിഴ്‌നാട് സ്വദേശിനിയാണെന്നാണ് സൂചനകള്‍. പ്രദേശത്ത് ടെന്റ് കെട്ടി താമസിച്ച്‌ വന്നിരുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കൊലപാകമാണെന്ന നിഗമത്തില്‍ തന്നെയാണ് പൊലീസ്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. യുവതി കൊല്ലപ്പെട്ട സ്ഥലത്തിന് സമീപം വെട്ടുകത്തിയും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക